banner

കാഴ്ച നഷ്ടമാകുന്നു!, ഒരു ലക്ഷത്തിന് മുകളിൽ വിലയുള്ള കുത്തിവെപ്പ് വേണമെന്ന് തടവുകാരന്‍ ആട് ആന്റണി

തൃശൂര്‍ : തനിക്ക് കാഴ്ച നഷ്ടമായെന്നും ചികിത്സ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് പൊലീസുകാരനെ കുത്തിക്കൊന്ന കേസില്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്ന ആട് ആന്റണി. തനിക്ക് 70 ശതമാനം കാഴ്ച നഷ്ടമായെന്ന് പറഞ്ഞ് ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ. തുഷാര്‍ നിര്‍മല്‍ സാരഥിക്ക് ആന്റണി കത്തയച്ചു. ഒരു ലക്ഷത്തിലേറെ വിലവരുന്ന ഇന്‍ജക്ഷന്‍ ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടണ്ട്. ഇത് സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമല്ല. അതിനാല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ ഉറപ്പാക്കണമെന്നാണ് ആട് ആന്റണിയുടെ ആവശ്യം. ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കാനാണ് അഭിഭാഷകന് കത്തയച്ചത്. ജയില്‍ അധികൃതരുടെ അനാസ്ഥ കാരണം ഇടത് കണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടമായെന്നും വലത് കണ്ണിനും അസുഖം ബാധിക്കുന്നതിനാല്‍ ചികിത്സ വേണമെന്നുമാണ് ആട് ആന്റണിയുടെ ആവശ്യം.  പൊലീസുകാരന്‍ മണിയന്‍ പിള്ളയെ കുത്തിക്കൊലപ്പെടുത്തുകയും എ എസ് ഐയെ കുത്തിപ്പരിക്കേല്‍പിക്കുകയും ചെയ്ത കേസിലാണ് ആട് ആന്റണി തടവ് ശിക്ഷ അനുഭവിക്കുന്നത്. മോഷണ ശേഷം രക്ഷപ്പെടുമ്പോള്‍ തടഞ്ഞപ്പോഴായിരുന്നു ആട് ആന്റണിയുടെ പൊലീസുകാരെ ആക്രമിച്ചത്..2015ല്‍ അറസ്റ്റിലായ ആട് ആന്റണിയെ 2016ല്‍ കൊല്ലം സെഷന്‍സ് കോടതി 17 വര്‍ഷം തടവിന് ശിക്ഷിച്ചു. 2017 മുതല്‍ വിയ്യൂര്‍ ജയിലിലാണ് കഴിയുന്നത്.

Post a Comment

0 Comments