banner

അരിക്കൊമ്പന്‍ നാട്ടിലേക്കിറങ്ങുന്നുവെന്ന് വ്യാജ വാര്‍ത്തകള്‍ പടരുന്നു, നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടര്‍

തേനി (തമിഴ്‌നാട്) : അരിക്കൊമ്പന്‍ നാട്ടിലേക്കിറങ്ങുന്നുവെന്ന തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് തേനി ജില്ലാ കളക്ടറുടെ മുന്നറിയിപ്പ്.  ആന ജനവാസ മേഖലയിലേക്ക് എത്തുന്നുവെന്ന രീതിയില്‍ തെറ്റായ വിവരം പലരും പങ്കുവെച്ചതിനെ തുടര്‍ന്നാണ് തേനി കളക്ടര്‍ ഷാജീവന മുന്നറിയിപ്പ് നല്‍കിയത്. നിലവില്‍ ഷണ്മുഖ നദി അണക്കെട്ട് ഭാഗത്തെ വനത്തിലാണ് ആനയുള്ളത്. ജനവാസ മേഖലയില്‍ നിന്നും ദൂരെയാണിത്. ആനയെ മുഴുവന്‍ സമയവും നിരീക്ഷിക്കാന്‍ 85 പേരടങ്ങുന്ന സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് ജില്ല കളക്ടര്‍ പറഞ്ഞു ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് തടയാനും നടപടി എടുത്തിട്ടുണ്ട്. വനത്തില്‍ നിന്നും ഇറങ്ങി വരാന്‍ സാധ്യതയുള്ളതിനാല്‍ കമ്പം, പുതുപ്പെട്ടി, കെ കെ പെട്ടി, ഗൂഡല്ലൂര്‍ എന്നീ മുനിസിപ്പാലിറ്റികളില്‍ നിരോധനാജ്ഞ തുടരുമെന്നും കളക്ടര്‍ അറിയിച്ചു. കഴിഞ്ഞ നാല് ദിവസമായി അരിക്കൊമ്പന്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങിയിട്ടില്ല. ഇന്നലെ രാത്രി വനത്തിനുള്ളില്‍ ഉള്ള തോട്ടത്തില്‍നിന്ന് വാഴകള്‍ പറിച്ച് തിന്നിരുന്നു. ആന  പൂര്‍ണ്ണ ആരോഗ്യവാനാണ്. പെട്ടെന്ന് തന്നെ ഉള്‍ക്കാട്ടിലേക്ക് പോകുമെന്നാണ് വനംവകുപ്പിന്റെ കണക്കുകൂട്ടല്‍. ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് തടയാന്‍ ചുരുളിപ്പെട്ടി മുതല്‍ ചിന്നമനൂര്‍ വരെ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.

Post a Comment

0 Comments