banner

തൃക്കരുവയിൽ ബിജെപിയുടെ കുറ്റവിചാരണസദസ്സ്!, സംസ്ഥാന സർക്കാരിനും തൃക്കരുവ ഗ്രാമ പഞ്ചായത്ത് ഭരണസമിതിക്കുമെതിരെ രൂക്ഷ വിമർശനം


തൃക്കരുവ : ബിജെപി തൃക്കരുവാ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ പിണറായി സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കും അഴിമതിക്കെതിരെയും തൃക്കരുവ പഞ്ചായത്തിലെ ഭരണതകർച്ചയ്ക്കെതിരെയും നടന്ന കുറ്റവിചാരണസദസ്സ് തൃക്കരുവ പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടന്നു. കേരളം ഭരിക്കുന്നത് ജനങ്ങളെ കൊള്ളയടിക്കുന്ന സർക്കാരാണെന്ന് പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു സംസാരിച്ച ബിജെപി ദക്ഷിണ മേഖല സെക്രട്ടറി വിഎസ് ജിതിൻ ദേവ് ആരോപിച്ചു.

പ്രതിഷേധ ധർണ്ണ ഏരിയ പ്രസിഡന്റ്‌ അജയൻ മകരവിളക്ക് അദ്ധ്യക്ഷത വഹിച്ചു. ഏരിയ ജനറൽ സെക്രട്ടറി സജീഷ്, തൃക്കടവൂർ മണ്ഡലം പ്രസിഡന്റ്‌ സാംരാജ് , മണ്ഡലം വൈസ് പ്രസിഡന്റ്‌ സുരേഷ് ചാറുകാട് മണ്ഡലം സെക്രട്ടറി ഗോകുൽ കരുവ,പുഷ്പലത, പഞ്ചായത്ത്‌ മെമ്പറായ മഞ്ജു,ബിജെപി സംസ്ഥാന കൗൺസിൽഅംഗം ശിവൻപിള്ള, ജില്ലാ കമ്മിറ്റി അംഗം സുരേഷ്ജി ഏരിയ ഭാരവാഹികളായ രാധാകൃഷ്ണൻ ഇഞ്ചവിള ,ഒബിസി മോർച്ച പഞ്ചായത്ത്‌ സമിതി പ്രസിഡന്റ്‌ ശ്യാം, യുവമോർച്ച പഞ്ചായത്ത്‌ സമിതി പ്രസിഡന്റ്‌ ഹരി, ജനറൽ സെക്രട്ടറി സമീഷ് എന്നിവർ നേതൃത്വം കൊടുത്തു

Post a Comment

0 Comments