banner

നടപടി പ്രതിഷേധാർഹം!, 'ജനാധിപത്യവും വൈവിധ്യവും' എന്ന അധ്യായം ഒഴിവാക്കിയ എൻസിഇആർറ്റി നടപടിക്ക് പിന്നിൽ ഹിഡൻ അജണ്ടയെന്ന് പി.എസ്.യു


കൊല്ലം : സിബിഎസ്ഇ പത്താം ക്ലാസ്സ് പാഠപുസ്തകത്തിൽ നിന്നും 'ജനാധിപത്യവും വൈവിധ്യവും' എന്ന  പാാഠഭാഗം ഒഴിവാക്കിയ എൻസിഇആർറ്റി നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് വിദ്യാർഥി സംഘടനയായ പ്രോഗ്രസീവ് സ്റ്റുഡൻ്റ്സ് യൂണിയൻ (പി.എസ്.യു ) . ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തെ സംബന്ധിച്ച് കുട്ടികളിൽ അവബോധമുണ്ടാക്കുന്നതിനു പകരം സിലബസുകളിൽ മാറ്റം വരുത്തി ഭരണകക്ഷിയുടെ താത്പര്യത്തിനു കുട പിടിക്കാനാണ് എൻസിഇആർറ്റി ശ്രമിക്കുന്നതെന്ന് പി.എസ്.യു സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് അമീനും സെക്രട്ടറി യു. അനന്തകൃഷ്ണനും ആരോപിച്ചു.

ആർ.എസ്.എസിന്റെ ഹിന്ദുത്വ അജണ്ട നടപ്പിലാക്കുന്ന മോദി സർക്കാരിനു വേണ്ടി എൻസിഇആർറ്റി ഹിഡൻ അജണ്ടയുടെ ഭാഗമാകുന്നത് ഭാവിയുടെ വാഗ്ദാനങ്ങളായ വിദ്യാർത്ഥികളെ ദോഷകരമായി ബാധിക്കും. ഇതിനെതിരെ വിദ്യാർത്ഥി സമൂഹം ശബ്ദമുയർത്തണമെന്നും പി എസ് യു ഭാരവാഹികൾ പ്രസ്താതാവനയിലൂടെ ആവശ്യപ്പെട്ടു.

Post a Comment

0 Comments