banner

സംസ്ഥാനത്ത് വീണ്ടും ഡോക്ടർക്ക് നേരെ അതിക്രമം!, ചികിത്സയ്ക്കിടെ വനിത ഡോക്ടർക്ക് നേരെ രോഗിയുടെ അസഭ്യവർഷവും ആക്രമണവും

തലശ്ശേരി : സംസ്ഥാനത്ത് വീണ്ടും ഡോക്ടർക്ക് നേർ രോഗിയുടെ ആക്രമണം. തലശ്ശേരി ജനറൽ ആശുപത്രിയിൽ രോഗി ഡോക്ടറെ ആക്രമിച്ചതായി പരാതി ലഭിച്ചിരിക്കുന്നത്. പാലയാട് പാറപ്രം സ്വദേശി മഹേഷാണ് ചികിത്സ നൽകുന്നതിനിടെ ഡോക്ടർക്ക് നേരെ അതിക്രമം നടത്തിയത്. പുലർച്ചെ 2.30 മണിയോടെയാണ് വാഹനാപകടത്തെ തുടർന്ന് മഹേഷിനെ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത് അമൃത രാഗി എന്ന വനിതാ ഡോക്ടറായിരുന്നു.

ചികിത്സ നൽകുന്നതിനിടെ, മഹേഷ്, ഡോക്ടറെ അസഭ്യം പറയുകയും കൈ കൊണ്ട് അടിക്കുകയുമായിരുന്നു. ഡോ. അമൃത രാഗി പൊലീസിൽ പരാതി നൽകി. ഇയാൾ മദ്യപിച്ചിരുന്നതായും ഡോക്ടർ ആരോപിച്ചു. ഡോക്ടറുടെ പരാതിയിൽ പൊലീസ് കേസ്സ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച് തലശ്ശേരിയിൽ ഉച്ചയ്ക്ക് ശേഷം ഡോക്ടർമാർ പണിമുടക്കും.

Post a Comment

0 Comments