പാലക്കാട് : കടമ്പൂര്‍ സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറിയില്‍ കോണ്‍ക്രീറ്റ് സീലിങ്ങ് അടര്‍ന്നുവീണ് ഫാര്‍മസിസ്റ്റിന് തലയ്ക്ക് പരിക്കേറ്റു. ഫാര്‍മസിസ്റ്റ് കല്ലുവഴി പുത്തന്‍വീട്ടില്‍ ശ്യാമസുന്ദരിക്കാണ് (53) പരിക്കേത്. ഇവര്‍ കമ്പ്യൂട്ടറില്‍ ഒ.പി. ടിക്കറ്റ് രേഖപ്പെടുത്തിക്കൊണ്ടിരിക്കെയാണ് സീലിങ്ങ് തലയിലേക്ക് വീണത്. തലയില്‍ ആഴത്തില്‍ മുറിവേറ്റ ശ്യാമസുന്ദരിയെ അമ്പലപ്പാറ സാമൂഹികാരോഗ്യകേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. പിന്നീട് ഒറ്റപ്പാലം താലൂക്കാശുപത്രിയിലേക്ക് മാറ്റി.
.jpg)
0 Comments