banner

തൃക്കരുവയിൽ ഇന്നും വില്ലേജ് ഓഫീസർ എത്തിയില്ല!; എന്നാൽ ലീവിലുമല്ല, തുടരുന്ന അനാസ്ഥയിൽ വലഞ്ഞ് ജനങ്ങൾ


തൃക്കരുവ : തൃക്കരുവ വില്ലേജ് ഓഫീസിൽ ഇന്നും പോസ്റ്റിംഗ് ലഭിച്ച വില്ലേജ് ഓഫീസർ എത്തിയില്ല. ഒരു മാസത്തോളമായി പുതിയ പോസ്റ്റിംഗ് ഓർഡർ നൽകിയിട്ടുണ്ട്. കൈപ്പറ്റിയ ഉദ്യോഗസ്ഥൻ എന്നാൽ ലീവിൽ പോലും പ്രവേശിക്കാതെയാണ് തുടരുന്നതെന്നും നിലവിൽ തൃക്കരുവ വില്ലേജ് ഓഫീസിൽ ചാർജ്ജുള്ള പനയം വില്ലേജ് ഓഫീസർ പ്രതിഷേധക്കാരോട് അറിയിച്ചിരുന്നു. നിലവിൽ അധിക ചാർജ്ജുള്ള പനയം വില്ലേജ് ഓഫീസറാണ് ഉച്ചയ്ക്ക് ശേഷം തൃക്കരുവയിലെത്തുന്നത്. കഴിഞ്ഞ ദിവസം വലിയ പ്രതിഷേധങ്ങൾ ഉണ്ടായിട്ടും വിഷയം തഹസീൽദാരുടെ ഉൾപ്പെടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയില്ലാത്തത്തിൽ ജനങ്ങളും രോക്ഷാകുലരാണ്.

അതേ സമയം, കഴിഞ്ഞ ദിവസം തൃക്കരുവ വില്ലേജ് ഓഫീസിൽ വില്ലേജ് ഓഫീസർ ചാർജ്ജെടുക്കാത്തതിൽ പ്രതിഷേധവുമായി ബി.ജെ.പി രംഗത്തെത്തിയിരുന്നു. മാസങ്ങളായി തൃക്കരുവയിലെ വില്ലേജ് ഓഫീസർ തസ്തിക ഒഴിഞ്ഞുകിടക്കുകയാണെന്നും വില്ലേജ് ഓഫീസ് ഒരു നാഥനില്ലാ കളരിയായെന്നും ബി.ജെ.പി ഏരിയ പ്രസിഡൻ്റ് അജയൻ മകരവിളക്ക് പറഞ്ഞു. വില്ലേജ് ഓഫീസറിൻ്റെ ആവശ്യമില്ലെന്നും എല്ലാം ഓൺലൈൻ വഴിയാണെന്നുമാണ് ഉദ്യോഗഭാഷ്യം ഇതോടെ എല്ലാം ഓൺലൈൻ വഴിയാണെങ്കിൽ ഇങ്ങനൊരു ഓഫീസ് എന്തിനാണെന്നും പൂട്ടി പോകാനും യുവമോർച്ച മണ്ഡലം പ്രസിഡൻ്റ് ഗോകുൽ കരുവ പ്രതിഷേധ സ്വരത്തിൽ ആവശ്യപ്പെട്ടിരുന്നു.

Post a Comment

0 Comments