ദുബൈ : യു.എ.ഇയില്‍ ഈദുല്‍ അദ്ഹയുമായി ബന്ധപ്പെട്ട് പൊതുഅവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. ജൂണ്‍ 27 മുതല്‍ 30 വരെ നാലു ദിവസമാണ് പൊതുഅവധി. എന്നാല്‍, തുടര്‍ന്ന് വരുന്ന ദിവസങ്ങള്‍ ശനിയും ഞായറും ആയതിനാല്‍ ഫലത്തില്‍ ആറു ദിവസം ജീവനക്കാര്‍ക്ക് അവധിയായിരിക്കും.
അവധിക്ക് ശേഷം ജൂലൈ മൂന്നിനായിരിക്കും വീണ്ടും സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുക.വിവിധ മന്ത്രാലയങ്ങള്‍, ഫെഡറല്‍ സ്ഥാപനങ്ങള്‍, പൊതു, സ്വകാര്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവക്ക് ഇത് ബാധകമാണ്.
അറഫ ദിനവും തുടര്‍ന്ന് വരുന്ന ഈദുല്‍ അദ്ഹയും പ്രമാണിച്ച് രാജ്യത്തെ പൊതു-സ്വകാര്യ മേഖലകള്‍ക്ക് നാലു ദിവസത്തെ പൊതുഅവധി ദിനങ്ങള്‍ നേരത്തെ യു.എ.ഇ മന്ത്രിസഭ അനുവദിച്ചിരുന്നു. എന്നാല്‍, തീയതി സംബന്ധിച്ച് അന്തിമ തീരുമാനമായിരുന്നില്ല.
.jpg)
0 Comments