banner

ആശുപത്രിയിലെത്താൻ 'അഭ്യാസം' പഠിക്കണം!, തൃക്കരുവ കുടുംബാരോഗ്യ കേന്ദ്രത്തിന് മുന്നിലെ വെള്ളക്കെട്ട് രൂക്ഷം

ഫോട്ടോ: ശ്യാം ലാൽ എസ് / അഷ്ടമുടി ലൈവ്

കാഞ്ഞാവെളി : മഴക്കാലത്ത് രൂപപ്പെട്ട തൃക്കരുവ കുടുംബാരോഗ്യ കേന്ദ്രത്തിന് മുന്നിലെ വെള്ളക്കെട്ട് രൂക്ഷം. ആശുപത്രിയിലെത്താൻ ചാടിക്കടക്കേണ്ട സ്ഥിതിയാണെന്ന് നാട്ടുകാർ പറഞ്ഞു. ദിനേന നൂറ് കണക്കിന് രോഗികൾ ആശ്രയിക്കുന്ന ആരോഗ്യ കേന്ദ്രത്തിൻ്റെ സ്ഥിതിയാണിത്. ചെറിയ മഴയിൽ പോലും ഗേറ്റിന് മുന്നിലായി വലിയ വെള്ളക്കെട്ട് രൂപപ്പെടും. നിരവധി തവണ അധികൃതർ ഈക്കാര്യം കണ്ട് ബോധ്യപ്പെട്ടിട്ടും പരിഹാരം കാണാൻ തയ്യാറായിട്ടില്ല. കോൺക്രീറ്റ് റോഡ് നിർമിച്ചപ്പോഴുണ്ടായ അപാകതയിലാണ് വെള്ളം കെട്ടി നില്ക്കുന്നതെന്നും പ്രദേശവാസികൾ അഷ്ടമുടി ലൈവിനോട് പറഞ്ഞു.

മഴക്കാലത്ത് നിരവധി രോഗം കൊണ്ട് ബുദ്ധിമുട്ടുന്നവർ ഇവിടെയെത്തിയാൽ മറ്റ് രോഗങ്ങൾ വരുമോയെന്ന് ഭയക്കേണ്ട സ്ഥിതിയാണെന്നും നാട്ടുകാർ അഭിപ്രായപ്പെട്ടു. അതേ സമയം കാലവർഷം കേരളത്തിൽ എത്തിയതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. മധ്യകിഴക്കൻ അറബിക്കടലിന് മുകളിൽ ബിപോർജോയ് ചുഴലിക്കാറ്റ് അതി തീവ്രചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. അടുത്ത 48 മണിക്കൂറിൽ വീണ്ടും ശക്തി പ്രാപിക്കുന്ന ബിപോർജോയ് തുടർന്നുള്ള 3 ദിവസം വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

Post a Comment

0 Comments