കൊല്ലം : കൊല്ലത്തെ കടയ്ക്കലിൽ റിട്ടയേർഡ് അധ്യാപികയെ കെട്ടിയിട്ട് കത്തികാട്ടി ഭീക്ഷണിപ്പെടുത്തി സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിലെ പ്രതി പിടിയിൽ. ആറ്റിങ്ങൽ കാരിച്ചയിൽ രേവതി ഭവനിൽ ശ്യാം കുമാർ (36) ആണ് പിടിയിലായത്. ഒൻപതാം തീയതി വെള്ളിയാഴ്ച അഞ്ചുമണിയോടെ അയൽവാസിയാണ് 77 കാരിയായ ഓമനയമ്മയെ കൈ കെട്ടിയ നിലയിലും വായ്ക്കുള്ളിൽ തുണി തിരുകിയ നിലയിലും കണ്ടെത്തിയത്.
സംഭവം കടയ്ക്കൽ പോലീസിനെ അറിയിച്ചതോടെ പോലീസെത്തി ഓമനയമ്മയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പ്രതി തള്ളിയതിനെ തുടർന്നുള്ള വീഴ്ചയിൽ വയോധികയുടെ നട്ടെല്ലിന് പരിക്കേറ്റിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി ഇവരെ പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

0 Comments