കൊല്ലം : സ്വകാര്യ ബസിന്റെ പിന്നിൽ കാർ ഇടിച്ചു കയറി അപകടം. കൊല്ലം കുണ്ടറ മുക്കടയിൽ സെന്റ് ആന്റണീസ് കുരിശടിക്ക് സമീപം ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. ബസിന്റെ പിന്നിൽ കിടന്ന മറ്റൊരു കാറിൽ ഇടിച്ചതിനു ശേഷം നിയന്ത്രണം തെറ്റി കാർ ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാറിൻ്റെ മുൻഭാഗം തകർന്നിട്ടുണ്ട്. അപകടത്തിൽ ആർക്കും പരിക്കില്ല.

0 Comments