banner

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, യുവതിയുടെ സ്വർണവും പണവും തട്ടിയെടുത്തു; പ്രതി അറസ്റ്റിൽ

കോട്ടയം : വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും പണവും സ്വർണവും ഉൾപ്പെടെ ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്ത കേസിൽ യുവാവ് പോലീസ് പിടിയിൽ.

ഈരാറ്റുപേട്ട സ്വദേശി അമൽ ദാസിനെ (28) ആണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. പെരുമ്പായിക്കാട് സ്വദേശിനിയായ യുവതിയാണ് പീഡനത്തിന് ഇരയായത്. പണവും സ്വർണവും ഉൾപ്പെടെ 16,61,000ഓളം രൂപ യുവതിയിൽ നിന്നും തട്ടിയെടുത്തിട്ടുണ്ട്. ഇയാൾ മറ്റൊരു യുവതിയെ വിവാഹം കഴിച്ചതോടെയാണ് പെരുമ്പായിക്കാട് സ്വദേശിനി കോട്ടയം വെസ്റ്റ് പോലീസിൽ പരാതി നൽകിയത്.

ഒളിവിൽ കഴിഞ്ഞ യുവാവിനെ ജില്ല പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ ശക്തമായ തിരച്ചിലിനൊടുവിൽ വയനാട് തിരുനെല്ലി ഭാഗത്ത് നിന്നും പിടികൂടുകയായിരുന്നു. കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.ഐ ടി. ശ്രീജിത്ത്, കെ.കെ. രാജേഷ്, സജികുമാർ, എ.എസ്.ഐ സജി ജോസഫ് തുടങ്ങിയവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.


Post a Comment

0 Comments