കോട്ടയം : വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും പണവും സ്വർണവും ഉൾപ്പെടെ ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്ത കേസിൽ യുവാവ് പോലീസ് പിടിയിൽ. ഈരാറ്റുപേട്ട സ്വദേശി അമൽ ദാസിനെയാണ് (28) വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
പെരുമ്പായിക്കാട് സ്വദേശിനിയായ യുവതിയെ ഇയാൾ വിവാഹ വാഗ്ദാനം നൽകി പീഡനത്തിന് ഇരയാക്കുകയായിരുന്നു, കൂടാതെ പണവും സ്വർണവും അടക്കം 16 ലക്ഷത്തോളം രൂപ കബളിപ്പിച്ചു കൈക്കലാക്കുകയുമായിരുന്നു. തുടർന്ന് ഇയാൾ മറ്റൊരു വിവാഹം കഴിച്ചതോടെ യുവതി വെസ്റ്റ് പോലീസിൽ പരാതി നൽകുകയും ഇതറിഞ്ഞ ഇയാൾ ഒളിവിൽ പോവുകയും ചെയ്തു.
ജില്ല പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ തിരച്ചിലിനോടുവിൽ ഇയാളെ വയനാട്ടിൽ നിന്നും പിടികൂടിയത്. വെസ്റ്റ് എസ്.ഐ ടി. ശ്രീജിത്, കെ.കെ. രാജേഷ്, സജികുമാർ, എ.എസ്.ഐ സജി ജോസഫ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.
%20(5).jpg)
0 Comments