banner

ദുര്‍മരണം ഒഴിവാക്കാൻ പൂജ; പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വ്യാജ പൂജാരി പോലീസ് പിടിയിൽ

മലപ്പുറം : വീട്ടിൽ പൂജ ചെയ്യാനായി എത്തിയ യുവാവ് 16കാരിയെ പീഡിപ്പിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് എടക്കര പുല്ലഞ്ചേരി സ്വദേശി ഷിജുവിനെ എടവണ്ണ പോലീസ് അറസ്റ്റ് ചെയ്‌തു.

വീട്ടിലെ ദുർമരണങ്ങളും അനിഷ്‌ടസംഭവങ്ങളും ഒഴിവാക്കുന്നതിനായി പൂജ വേണമെന്ന് ഷിജു പറഞ്ഞത് വിശ്വസിച്ചാണ് വീട്ടുകാർ പൂജ നടത്താൻ തയ്യാറായത്. കഴിഞ്ഞ മാസം 29ന് വീട്ടിൽ പൂജയ്‌ക്കെത്തിയപ്പോൾ ഇയാൾ 16കാരിയെ പീഡിപ്പിക്കുകയായിരുന്നു.

കുട്ടിയുടെ അമ്മയോടും ഇയാൾ മോശമായി പെരുമാറിയെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. ചൈൽഡ് ലൈനിനും എടവണ്ണ പോലീസിനും പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വർഷങ്ങളായി എടവണ്ണ കുന്നുമ്മലിൽ ജോലി ചെയ്‌തുവരികയാണ് ഷിജു.

പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

Post a Comment

0 Comments