banner

ഖേഴ്‌സൺ മേഖലയിലെ കഖോവ്ക ഡാം തകർത്ത സംഭവം; പിന്നിൽ റഷ്യയെന്ന് യുക്രൈൻ

കിയവ് : ഖേഴ്‌സൺ മേഖലയിലെ കഖോവ്ക ഡാം റഷ്യ തകർത്തെന്ന് യുക്രൈൻ. യുക്രൈനിലെ പ്രധാന ജലവൈദ്യുത പദ്ധതിയാണ് കഖോവ്ക ഡാം. 16,000 പേരെ ഒഴിപ്പിക്കേണ്ടിവരുമെന്ന് യുക്രൈൻ അറിയിച്ചു. അടിയന്തര സാഹചര്യം ചർച്ച ചെയ്യാൻ യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമർ സെലൻസ്‌കി അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.

നിലവിൽ ഖേഴ്‌സൺ റഷ്യയുടെ അധീനതയിലാണ്. പ്രാദേശിക സമയം 2.50-ന് റഷ്യ ഡാം തകർത്തെന്ന് യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കി ആരോപിച്ചു. ഡാം തകർത്തത് യുക്രൈന്റെ ആസൂത്രിത അട്ടിമറി ശ്രമമാണെന്നാണ് റഷ്യ ആരോപിക്കുന്നത്. ഇരു രാജ്യങ്ങളും പരസ്പര ആരോപണം ഉന്നയിക്കുകയാണെന്നും ഇത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ലെന്നാണ് ബി.ബി.സി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Post a Comment

0 Comments