കുണ്ടറ : സ്കൂളിന് സമീപത്ത് നിന്ന് എം.ഡി.എം.എയുമായി യുവാവ് പിടിയിലായി. ചന്ദനത്തോപ്പ് ചാത്തിനാംകുളം വയലില്‍ പുത്തന്‍ വീട്ടില്‍ അഖില്‍കുമാര്‍ (25) ആണ് പിടിയിലായത്. ഇളമ്പള്ളൂര്‍ ക്ഷേത്രപരിസരത്ത് സംശയാസ്പദമായി കണ്ട ഇയാളെ പൊലീസ് പിടികൂടി ചോദ്യം ചെയ്തതോടെയാണ് മയക്കുമരുന്ന് കണ്ടെടുത്തത്. 2.3 ഗ്രാം എം.ഡി.എം.എ ഇയാളില്‍ നിന്ന് കണ്ടെടുത്തു.
ലഹരി മരുന്നുകള്‍ കണ്ടെത്തുന്നതിനായി തിരുവനന്തപുരം റെയിഞ്ച് ഡി.ഐ.ജിയുടെ നിര്ദ്ദേശപ്രകാരംം കഴിഞ്ഞ ഒരാഴ്ചയായി തിരുവനന്തപുരം റേഞ്ചില്‍ പ്രത്യേക അന്വേഷണം നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി നടത്തിയ പട്രോളിങ്ങിന്റെ ഭാഗമായി കുണ്ടറയില്‍ നടത്തിയ റെയ്ഡിലാണ് എം.ഡി.എം.എ പിടികൂടിയത്.
ശാസ്താംകോട്ട ഡിവൈ.എസ്.പി എസ്.ഷെരീഫിന്റെയും കുണ്ടറ പൊലീസ് ഇന്‍സ്പെക്ടര്‍ രതീഷിന്റെയും നേതൃത്വത്തില്‍ അഖില്‍കുമാറിന്റെ കൂട്ടാളികളുടെയും മറ്റും ലഹരി മരുന്നുകളെകുറിച്ച് വ്യാപകമായ അന്വേഷണം നടത്തി വരുന്നു.
.jpg)
0 Comments