കൊല്ലം : പരവൂരിൽ വയോധികനെ ഹണിട്രാപ്പിൽ കുടുക്കി 11 ലക്ഷം രൂപ തട്ടിയ കേസിൽ സീരിയൽ നടിയും ആൺസുഹൃത്തും അറസ്റ്റിൽ. പത്തനംതിട്ട മലയാലപ്പുഴ സ്വദേശി നിത്യ ശശി (32) യും പരവൂർ കലയ്ക്കോട് സ്വദേശി ബിനുവുമാണ് പൊലീസ് പിടിയിലായത്. അഭിഭാഷക കൂടിയാണ് നിത്യ. തിരുവനന്തപുരം പട്ടം സ്വദേശിയായ മുൻ സൈനികനും കേരള സർവകലാശാല മുൻ ജീവനക്കാരനുമായ എഴുപത്തിയഞ്ചുകാരനാണ് തട്ടിപ്പിന് ഇരയായത്.
മേയ് 24നാണ് കേസിനാസ്പദമായ സംഭവത്തിനു തുടക്കം. വാടകയ്ക്കു വീടു കൊടുക്കാനുണ്ടെന്ന് അറിഞ്ഞ് പരാതിക്കാരനെ നിത്യ ഫോണിൽ ബന്ധപ്പെട്ടു. തുടർന്ന് ഇയാളുമായി സൗഹൃദം സ്ഥാപിച്ച നിത്യ വീടു കാണുന്നതിനായി സ്ഥലത്തെത്തി. വീടിനുള്ളിൽ വച്ച് ഭീഷണിപ്പെടുത്തി വിവസ്ത്രനാക്കുകയും നിത്യയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പകർത്തുകയും ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്. നിത്യയ്ക്കൊപ്പമെത്തിയ സുഹൃത്ത് ബിനുവാണു ചിത്രങ്ങൾ പകർത്തിയത്.
ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി വിമുക്തഭടനും റിട്ട. സര്‍വകലാശാല ജീവനക്കാരനുമായ 75-കാരനിൽ നിന്ന് 25 ലക്ഷം രൂപയാണ് പ്രതികൾ തട്ടിയെടുത്തത്. എന്നാല്‍, ഇത്രയുംതുക ലഭിച്ചിട്ടും പ്രതികളുടെ ആര്‍ത്തി അവസാനിച്ചില്ല. 25 ലക്ഷം കൂടി വേണമെന്ന് പറഞ്ഞ് ഇവര്‍ വീണ്ടും 75-കാരനെ ഭീഷണിപ്പെടുത്തി. ഭീഷണി ആവർത്തിച്ചതോടെ കഴിഞ്ഞ 18ന് ഇദ്ദേഹം പരവൂർ പൊലീസിൽ പരാതി നൽകിയത്. പരാതി പ്രകാരം കേസെടുത്ത പൊലീസ് പ്രതികളെ പ്രതികളെ തന്ത്രപൂര്‍വം പിടികൂടുകയുമായിരുന്നു

0 Comments