വീട്ടമ്മയുടെ കൊലപാതകം നടന്ന് 17 വർഷങ്ങൾക്ക് ശേഷം ഭർത്താവ് അറസ്റ്റിൽ. പത്തനംതിട്ട പുല്ലാട് ചട്ടക്കുളത്ത് രമാദേവി 2006ൽ കൊല്ലപ്പെട്ട കേസിലാണ് റിട്ടേഡ് പോസ്റ്റ്മാസ്റ്ററായ ജനാർദ്ദനൻനായരെ തിരുവല്ല ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇന്നലെ തിരുവല്ലയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ വിളിച്ചു വരുത്തിയായിരുന്നു അറസ്റ്റ്. പത്തനംതിട്ട കോടതിയിൽ ഹാജരാക്കിയ ജനാർദ്ദനൻ നായരെ റിമാൻഡ് ചെയ്ത് കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റി.
.jpg)
0 Comments