banner

മലയാള സിനിമാ പ്രേമികൾക്കിനി ചിരിക്കാലം ; റിലീസിങ് തീയതിയ്ക്ക് മാറ്റമില്ല ; ദിലീപ് ചിത്രം ‘വോയ്‌സ് ഓഫ് സത്യനാഥൻ ജൂലൈ 28 ന് പ്രദർശനത്തിനെത്തും

റാഫി സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രമായ ‘വോയ്‌സ് ഓഫ് സത്യനാഥന്റെ റിലീസിങ് തീയതിക്ക് മാറ്റമില്ല ചിത്രം ഈ മാസം 28 ന് തന്നെ തീയറ്ററുകളിലെത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ദിലീപും റാഫിയും മുൻപ് ഒന്നിച്ചതിന് സമാനമായി, ‘വോയ്‌സ് ഓഫ് സത്യനാഥൻ’ ഒരു കോമഡി എന്റര്‍ടെയ്‌നറാണെന്ന് പറയപ്പെടുന്നു. ചിത്രം ഈ മാസം 28ന് തന്നെ പ്രദര്‍ശനത്തിന് എത്തും.

ദിലീപിനെ കൂടാതെ ജോജു ജോര്‍ജ്ജ്, അനുപം ഖേര്‍, മകരന്ദ് ദേശ്പാണ്ഡെ, അലൻസിയര്‍ ലേ ലോപ്പസ്, ജഗപതി ബാബു, സിദ്ദിഖ്, ജോണി ആന്റണി, രമേഷ് പിഷാരടി, ജനാര്‍ദനൻ, ബോബൻ സാമുവല്‍, ബെന്നി പി നായരമ്ബലം, ഫൈസല്‍, ഉണ്ണിരാജ, വീണ സിജോ നന്ദകുമാര്‍, സ്മിനു നന്ദകുമാര്‍, സ്മിന്നു നന്ദകുമാര്‍, സ്മിത്ത് എന്നിവരും ചിത്രത്തിലുണ്ട്. ചിത്രത്തില്‍ അതിഥി വേഷത്തിലാണ് അനുശ്രീ എത്തുന്നത്.

സത്യനാഥൻ എന്ന ഗ്രാമീണ യുവാവായും വ്യവസായിയായുമാണ് ദിലീപ് ചിത്രത്തില്‍ അഭിനയിക്കുന്നതെന്ന് സംവിധായകൻ റാഫി നേരത്തെ പറഞ്ഞിരുന്നു. കേരളം, മുംബൈ, രാജസ്ഥാൻ എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.

Post a Comment

0 Comments