banner

അഞ്ചാലുംമൂട്ടിൽ അമിത വേഗതയിലെത്തിയ വാഹനമിടിച്ച് യുവതിക്ക് പരിക്ക്


അഞ്ചാലുംമൂട് : അഞ്ചാലുംമൂട്ടിൽ അമിത വേഗതയിലെത്തിയ വാഹനമിടിച്ച് യുവതിക്ക് പരിക്ക്.  അഞ്ചാലുംമൂട് പൈങാവിൽ സ്വദേശിനി സുനന്ദകുമാരി (39) ക്കാണ് ഇന്നലെ വൈകുന്നേരം ഏഴുമണിയോടെ അഞ്ചാലുംമൂട് ജംങ്ഷനിലുണ്ടായ വാഹനാപകടത്തിൽ കാലിന് പരിക്കേറ്റത്. സാധനങ്ങൾ വാങ്ങുന്നതിനായാണ് യുവതി അഞ്ചാലുംമൂട്ടിലെത്തിയത് തുടർന്ന് സാധനങ്ങൾ വാങ്ങി തിരികെ സ്കൂട്ടറിൽ കയറുമ്പോഴായിരുന്നു അമിത വേഗതയിലെത്തിയ കാർ സ്കൂട്ടറിലും കാലിലും ഇടിച്ചതെന്ന് യുവതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പരിക്കേറ്റ യുവതി അഞ്ചാലുംമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പരാതിയിൽ അഞ്ചാലുംമൂട് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Post a Comment

0 Comments