അഞ്ചാലുംമൂട് : മരുമകനെ ഉലക്ക കൊണ്ടടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അമ്മാവന് ജാമ്യം. തൃക്കരുവ പൂവുങ്കൽ വീട്ടിൽ വിജയകുമാറിനാണ് ഇന്ന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പ്രതിക്കായി ഹൈക്കോടതി അഭിഭാഷകനായ കാഞ്ഞാവെളി സ്വദേശി ഡെറിൻ സി ജോയ് ആണ് ഹാജരായത്. ഈ വർഷമാദ്യം ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. മദ്യലഹരിയിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് പ്രതിയായ വിജയകുമാർ സഹോദരിയുടെ മകനായ ബിനുവിനെ കൊലപ്പെടുത്തിയതായാണ് പൊലീസ് എഫ്.ഐ.ആർ.
വിജയകുമാറിൻ്റെ സഹോദരിക്കെതിരായ ആക്രമണം തടയുന്നതിനിടയിലാണ് ബിനു മരണപ്പെടുന്നതെന്നും പൊലീസ് ഇതിനകം റിപ്പോർട്ട് സമർപ്പിച്ചതിനാൽ വാദങ്ങൾ മുൻനിർത്തി ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം കോടതിയിൽ ചൂണ്ടിക്കാട്ടി. സങ്കീർണ്ണതകളുണ്ടെന്ന് കാട്ടി പ്രൊസിക്യൂട്ടർ ഈ വാദങ്ങളെ എതിർക്കുകയും ജാമ്യം അനുവദിക്കാൻ തടസ്സങ്ങളുണ്ടെന്ന് അറിയിക്കുകയുമായിരുന്നു. സാഹചര്യങ്ങൾ പരിഗണിച്ച കോടതി ഇരു വാദങ്ങളും പരിഗണിച്ച ശേഷം ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. ഹൈക്കോടതി ജഡ്ജി സിയാദ് റഹ്മാനാണ് ജാമ്യ ഹർജ്ജി പരിഗണിച്ചത്.

0 Comments