banner

ശസ്ത്രക്രിയ നടത്താൻ കെെക്കൂലി വാങ്ങിയ ഡോക്‌ടറെ വിജിലൻസ് അറസ്റ്റ് ചെയ്തു.

ശസ്ത്രക്രിയ നടത്താൻ കെെക്കൂലി വാങ്ങിയ ഡോക്‌ടറെ വിജിലൻസ് അറസ്റ്റ് ചെയ്തു.

തൃശൂർ മെഡിക്കൽ കോളേജിലെ അസ്ഥി രോഗ വിഭാഗം ഡോക്ട‌ർ ഷെറി ഐസക്കിനെയാണ് 3000 രൂപ കെെക്കൂലി വാങ്ങിയതിന് വിജിലൻസ് അറസ്റ്റ് ചെയ്തത്.

തുടർന്ന് ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയപ്പോൾ അനധികൃതമായി സൂക്ഷിച്ച 15ലക്ഷം രൂപയും വിജിലൻസ് കണ്ടെത്തി.

പാലക്കാട് സ്വദേശിയുടെ പരാതിയിലായിരുന്നു വിജിലൻസ് നടപടി.

അതിനിടെ, പണം മുന്‍കൂട്ടി നല്‍കാത്തതിന്‍റെ പേരില്‍ പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ നിന്നും ആംബുലന്‍സ് പുറപ്പെടാന്‍ വൈകിയതിനാല്‍ രോഗി മരിച്ചെന്ന ആരോപണത്തിൽ അന്വേഷിച്ച് നടപടിയെടുക്കാൻ മന്ത്രി വീണാ ജോർജ് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി.

Post a Comment

0 Comments