ജാമ്യവ്യവസ്ഥയിൽ ഉപാധികളോടെ മഅദനിക്ക് കേരളത്തിൽ പോകാൻ സുപ്രിം കോടതി അനുമതി. ജാമ്യവ്യവസ്ഥയിൽ ഇളവ് വേണമെന്ന പിഡിപി നേതാവ് അബ്ദുൾ നാസർ മദനിയുടെ ഹർജി പരിഗണിച്ചാണ് സുപ്രിം കോടതി നടപടി ഉണ്ടായത്.
കേസിൽ വിചാരണ നടപടികൾ പൂർത്തിയായ സാഹചര്യമാണെന്ന് സുപ്രിം കോടതി വിലയിരുത്തി. സാക്ഷി വിസ്താരമടക്കം പൂർത്തിയായതിനാൽ ഇനി മദനിയുടെ സാന്നിധ്യം കോടതിയിൽ ആവശ്യമില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് മഅദനിയുടെ ഹർജിയിലെ വാദങ്ങൾ കൂടി പരിഗണിച്ച് സുപ്രിം കോടതി ജാമ്യം ഇളവ് നൽകിയത്.
മുൻപ് പിതാവിനെ കാണാൻ മഅദനിക്ക് കോടതി അനുമതി നൽകിയിരുന്നു. ചികിത്സയിൽ ആയതിനാൽ കാണാൻ കഴിഞ്ഞില്ല. മദനിയുടെ ചികിത്സയ്ക്കും കോടതി അനുമതി നൽകിയിട്ടുണ്ട്. അതേ സമയം കോടതി വിധിക്ക് പിന്നാലെ ഫേസ്ബുക്കിലൂടെ പ്രാർത്ഥിച്ചവർക്കും പിന്തുണച്ചവർക്കും മഅദനി നന്ദി അറിയിച്ചു.

0 Comments