ചെന്നൈ : ട്രെയിനിന്റെ വാതിൽപടിയിലിരുന്നു യാത്ര ചെയ്യുന്നതിനെ ച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ നിലതെറ്റി തെറിച്ചുവീണ് രണ്ട് യുവാക്കൾ മരിച്ചു.
നാഗർകോവിൽ – കോയമ്പത്തൂർ എക്സ്പ്രസിലാണ് സംഭവം നടന്നത്. ജനറൽ കോച്ചിൽ യാത്രചെയ്ത തെങ്കാശി ആലംകുളം സ്വദേശി മുത്തുകുമാർ (32), തൂത്തുക്കുടി കോവിൽപട്ടി സ്വദേശി മാരിയപ്പൻ (36) എന്നിവരാണു മരിച്ചത്.
ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കം പിന്നീടു കയ്യാങ്കളിയിേലക്കു മാറി. അകത്തേക്കു കയറാൻ സഹയാത്രികർ ആവശ്യപ്പെട്ടെങ്കിലും ഇരുവരും കൂട്ടാക്കിയില്ല. പരസ്പരം ആക്രമിക്കുന്നതിനിടെ വിരുദുനഗറിനടുത്ത് സാത്തൂരിനടുത്തു നിലതെറ്റി ഇരുവരും പുറത്തേക്കു തെറിച്ചു വീഴുകയായിരുന്നു.
ഇതോടെ യാത്രക്കാർ ചങ്ങല വലിച്ചു ട്രെയിൻ നിർത്തി. മുത്തുകുമാർ സംഭവ സ്ഥലത്തുതന്നെ മരിച്ചു. ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ മാരിയപ്പനും മരിച്ചു. സംഭവത്തെ തുടർന്ന് തൂത്തുക്കുടി പൊലീസ് കേസെടുത്തു.
.jpg)
0 Comments