banner

എൻവയോൺമെന്റൽ എൻജിനീയർ വാഹനാപകടത്തിൽ മരിച്ചു!, അപകടം പുലർച്ചെ ഒന്നരയോടെ ടോറസുമായി കൂട്ടിയിടിച്ച്

ആലപ്പുഴ : മലിനീകരണ നിയന്ത്രണ ബോർഡ് കോട്ടയം എൻവയോൺമെന്റൽ എൻജിനീയർ ബി ബിജു (48) വാഹനാപകടത്തിൽ മരിച്ചു. മാരാരിക്കുളം കളിത്തട്ടിന് സമീപം പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം. ഇദ്ദേഹം സഞ്ചരിച്ച കാർ ടോറസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഭാര്യ പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ ഗൗരികാർത്തിക. വിദ്യാർഥിയായ ഭുവൻ ഏക മകനാണ്.

Post a Comment

0 Comments