ബംഗളൂരു : ചികിത്സയ്ക്കായി കേരളത്തിലേക്ക് പോകാൻ ജാമ്യവ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ട് പി.ഡി.പി ചെയർമാൻ അബ്ദുൾ നാസർ മദനി നൽകിയ ഹർജി സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും.
നേരത്തെ സുപ്രിംകോടതി ഇളവ് നൽകിയെങ്കിലും പിതാവിനെ കാണാൻ കഴിഞ്ഞില്ലെന്ന് കോടതിയെ മഅദ്‌നി അറിയിച്ചിട്ടുണ്ട്. ജാമ്യവ്യവസ്ഥകൾ പാലിക്കേണ്ടതിനാൽ ആശുപത്രിയിൽ നിന്ന് നിർബന്ധപൂർവം ഡിസ്ചാർജ് വാങ്ങുകയായിരുന്നു. ക്രിയാറ്റിൻ വർധിച്ചു നിൽക്കുന്നതിനാൽ കിഡ്‌നി മാറ്റിവയ്ക്കൽ ഉൾപ്പെടെയുള്ള ചികിത്സ വേണ്ടിവരും. ഈ സാഹചര്യത്തിൽ നാട്ടിൽ ചിക്ത്സയ്ക്ക് വിധേയം ആകാൻ അനുവദിക്കണമെന്നാണ് മദനിയുടെ ആവശ്യം.
ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, എം എം സുന്ദരേഷ് എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. കഴിഞ്ഞ തവണ കേരളത്തിൽ തങ്ങിയ 12 ദിവസം കേരള പൊലീസ് തനിക്ക് സൗജന്യ സുരക്ഷ ഉറപ്പാക്കി.
.jpg)
0 Comments