banner

നടൻ സുരാജ് വെഞ്ഞാറമൂടിന്റെ കാര്‍ ഇടിച്ച്‌ ബൈക്ക് യാത്രക്കാരന് പരിക്കേറ്റ സംഭവം ; കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം : നടൻ സുരാജ് വെഞ്ഞാറമൂടിന്റെ കാര്‍ ഇടിച്ച്‌ ബൈക്ക് യാത്രക്കാരന് പരിക്കേറ്റ സംഭവത്തില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്.

ഗതാഗത നിയമങ്ങളെ കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസില്‍ സുരാജ് പങ്കെടുക്കണമെന്നും മോട്ടോര്‍ വാഹന വകുപ്പ് ആവശ്യപ്പെട്ടു. സുരാജ് ഓടിച്ച കാര്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു.

ശനിയാഴ്ച രാത്രി 12 മണിയോടെയാണ് സുരാജ് വെഞ്ഞാറമൂടിന്റെ കാറുമായി കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രക്കാരന് പരിക്കേറ്റത്. തിരുവനന്തപുരത്തേക്ക് വരികയായിരുന്ന സുരാജിന്റെ വാഹനമാണ് പാലാരിവട്ടത്തു വച്ച്‌ ബൈക്കുമായി കൂട്ടിയിടിച്ചത്. അപകടത്തില്‍ മലപ്പുറം മഞ്ചേരി സ്വദേശിയായ ശരത്തിനാണ് പരിക്കേറ്റത്. ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്.

Post a Comment

0 Comments