banner

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ സംസാരിക്കുന്നതിനിടെ സദസിൽ പാമ്പ്!, ചിതറിയോടി ആളുകള്‍

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സംസാരിക്കുന്ന സദസിൽ പാമ്പ് ഇഴഞ്ഞെത്തിയത് പരിഭ്രാന്തി പരത്തി. കരിമ്പത്തെ കില ഉപകേന്ദ്രത്തിൽ ആരംഭിക്കുന്ന രാജ്യാന്തര നേതൃത്വ പഠന കേന്ദ്രത്തിന്റെ കെട്ടിട നിർമാണം ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു സംഭവം.

സ്ഥലം എംഎൽഎ കൂടിയായ എം വി ഗോവിന്ദൻ നാടുകാണിയിലെ പുതിയ മൃഗശാലയെ കുറിച്ച് പറ‌‌യുതിനിടെയായിരുന്നു സദസിൽ പാമ്പെത്തിയത്. സദസിൽ സ്ത്രീകള്‍ ഇരിക്കുന്നിടത്തായിരുന്നു പാമ്പിനെ കണ്ടത്. പാമ്പിനെ കേട്ടതും സദസ്സിലുണ്ടായിരുന്ന ആളുകള്‍ പരിഭ്രാന്തരായ ചിതറിയോടി. പാമ്പ് പുറത്തേയ്ക്ക് പോയപ്പോഴാണ് രംഗം ശാന്തമായത്. ചേരയാണ് വേദിയുടെ പരിസരത്ത് എത്തിയതെന്ന് പിന്നീട് കണ്ടെത്തി

Post a Comment

0 Comments