അഷ്ടമുടി ലൈവിൻ്റെ പ്രിയ മാതാവ് വിടവാങ്ങി; കൊട്ടിലിൽ ആരിഫാ ബീവി അന്തരിച്ചു
അഷ്ടമുടി : അഷ്ടമുടി കൊട്ടിലിൽ (എസ്.ജെ മൻസിലിൽ) സ്റ്റേഷനറി വ്യാപാരി ജമാലുദ്ദീൻ്റെ ഭാര്യ ആരിഫാ ബീവി (72) ചികിത്സയിലിരിക്കെ അന്തരിച്ചു. അഷ്ടമുടി ലൈവ് എഡിറ്റർമാരായ സജീവ് ജമാലുദ്ദീൻ, സുധീർ ജമാലുദ്ദീൻ, ഷെജീർ ജമാലുദ്ദീൻ എന്നിവർ മക്കളാണ്. അഷ്ടമുടി ലൈവിൻ്റെ മാർഗ്ഗദീപമായിരുന്ന പ്രിയ മാതാവ് പെട്ടെന്നുണ്ടായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് രാവിലെയോടെ മരണപ്പെടുകയായിരുന്നു. ഖബറക്കം അസർ നമസ്കാരാനന്തരം ജമാഅത്തായ കരുവ മുസ്ലീം ജമാഅത്ത് പള്ളിയിൽ നടക്കും.

0 Comments