banner

തൃശൂരിൽ ഭൂചലനം!, ഭൂമിക്കടിയിൽ നിന്ന് തുടർച്ചയായ മുഴക്കം കേൾക്കുന്നതായി പ്രദേശവാസികൾ


തൃശൂർ : തൃശൂരിൽ ഭൂചനലം. തൃശൂർ, കല്ലൂർ, ആമ്പല്ലൂർ ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂമിക്കടിയിൽ നിന്ന് മുഴങ്ങുന്ന ശബ്ദം കേട്ടുവെന്ന് നാട്ടുകാർ പറഞ്ഞു. നേരിയ തോതിൽ ഭൂചലനം ഉണ്ടായെന്നാണ് വിവരം. വിവരം അറിഞ്ഞ കളക്ടർ ഉടൻ സ്ഥലം സന്ദർശിക്കും.

ഭൂചലനത്തിൽ ആളപായമില്ല. മറ്റ് കേടുപാടുകൾ ഒന്നും തന്നെ സംഭവിച്ചിട്ടില്ല. ഭൂമിക്കടിയിൽ നിന്ന് മുഴക്കം കേൾക്കുന്നതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

നേരത്തെയും സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്. 2018 ൽ ശ്ശൂർ, ഒല്ലൂർ, ലാല്ലൂർ, കണ്ണൻകുളങ്ങര, കൂർക്കഞ്ചേരി അടക്കമുള്ള പ്രദേശങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു.

Post a Comment

0 Comments