banner

സ്ക്കൂളിലേക്ക് ഒരു സാഹസിക യാത്ര!, അഞ്ചാലുംമൂട്ടിലെ ഈ ദുരവസ്ഥയ്ക്ക് ആര് പരിഹാരം കാണും?,


അഞ്ചാലുംമൂട് : കെഎസ്ഈബി - കൂപ്പണ ലിങ്ക് റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് ആ റോഡിനോളം പഴക്കമുണ്ട്. മഴ പെയ്താൽ വെള്ളം കൊണ്ടും വേനലായാൽ ദുർഗന്ധം കൊണ്ടും ഈ വഴിയിലൂടെ നടക്കുവാൻ പറ്റാത്ത അവസ്ഥയാണ്. ദിനംപ്രതി കെ എസ് ഈ ബി ഓഫീസിലേയ്ക്കു ആവശ്യങ്ങൾക്കായി പോകുന്ന വ്യദ്ധരടക്കമുള്ള പൊതുജനങ്ങളും ഓഫീസിന് അടുത്തായി പ്രവർത്തിക്കുന്ന സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിക്കുന്ന കൊച്ചു കുട്ടികൾ അടക്കം നിരവധി വിദ്യാർത്ഥികളും സഞ്ചരിക്കുന്ന, കൊല്ലം കോർപ്പറേഷൻ, അഞ്ചാലുംമൂട് ഡിവിഷനിലെ ലിങ്ക് റോഡിന്റെ സ്ഥിതി വളരെ പരിതാപകരമാണ്. വെള്ളം കെട്ടി നിന്ന് സൈഡിലെ മതിൽ വശങ്ങളിലേക്ക് ചരിഞ്ഞിരിക്കുകയാണ്. 

മഴ വെള്ളത്തിൽ, ആളുകൾ നിക്ഷേപിച്ച ഹോട്ടൽ, ഗൃഹ വേസ്റ്റ് കിടന്ന് അഴുകി മലിനമായ വെള്ളത്തിൽ നിന്ന് രക്ഷനേടുവാൻ ഒരു വശത്തേക്ക് ചരിഞ്ഞു നില്ക്കുന്ന മതിലിൽ പിടിച്ചു സൈഡിലൂടെയാണ് വിദ്യാർത്ഥികൾ ഈ വഴിയിലൂടെ യാത്ര ചെയ്യുന്നത്. ഇത് മതിലിടിഞ്ഞു ഒരു വശത്തേക്ക് മറിയുന്നതിനും ഇതു മൂലം വൻ അപകടം ഉണ്ടാകുവാനും സാധ്യതയുണ്ടെന്ന് പ്രദേശവാസികൾ അഷ്ടമുടി ലൈവിനോട് പറഞ്ഞു.

Post a Comment

0 Comments