banner

അഞ്ചുവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തിയത് നടു ഒടിച്ച് ചാക്കില്‍ കെട്ടിയ നിലയില്‍!, ശരീരമാസകലം മുറിവുകള്‍, കല്ലുകൊണ്ട് ഇടിച്ച പാടുകൾ, കൂടുതൽ വിവരങ്ങളിങ്ങനെ

അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍, മൃതദഹേത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി. കുട്ടിയുടെ മുഖത്ത് കല്ലുകൊണ്ട് ഇടിച്ച പാടുകളുണ്ട്. കഴുത്തില്‍ കറുത്ത ചരടിട്ട് മുറുക്കിയ പാടുകളുണ്ട്. രഹസ്യ ഭാഗങ്ങളില്‍ അടക്കം കുട്ടിയുടെ ശരീരം ആസകലം മുറിവുകളുണ്ടെന്നാണ് സൂചന.

കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം തുടരുകയാണ്. മൃതദേഹം ഇന്നുതന്നെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. നാളെ സംസ്‌കാരം നടത്താനാണ് തീരുമാനം. മൂന്നുമണിക്കൂറോളം നീണ്ട ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷമാണ് പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയത്. അതേസമയം, കൊലപാതകത്തിന് കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. പ്രതി അസ്ഫാക്ക് ആലത്തിനൊപ്പം കൂടുതല്‍ പേര്‍ കൊലയില്‍ പങ്കാളിയായിട്ടുണ്ടോയെന്നും അന്വേഷിക്കുമെന്ന് മധ്യമേഖലാ ഡിഐജി എ ശ്രീനിവാസ് പറഞ്ഞു.

കഴിഞ്ഞ ഇരുപത്തിരണ്ടാം തീയതിയാണ് ബിഹാര്‍ സ്വദേശിയായ അസ്ഫാക്ക് ആലുവയില്‍ എത്തിയത്. കുറഞ്ഞ ദിവസത്തെ പരിചയം മാത്രമാണ് ഇയാള്‍ക്ക് ഇവിടെയുള്ളത്. കുട്ടിയെ കൊലപ്പെടുത്താനുള്ള കാരണം എന്തെന്നു കണ്ടെത്തേണ്ടതുണ്ട്. ഇയാളുടെ പശ്ചാത്തലം അറിയാന്‍ ബിഹാര്‍ പൊലീസുമായി ബന്ധപ്പെട്ടിട്ടിട്ടുണ്ടെന്നും ഡിഐജി പറഞ്ഞു. അന്വേഷണത്തെ വഴിതെറ്റിക്കാന്‍ ശ്രമിച്ചതിലുടെ ഇയാളൊരു സ്ഥിരം കുറ്റവാളിയാണോയെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്.

ഇന്നലെ വൈകിട്ടു മുതലുള്ള പ്രതിയുടെ നീക്കങ്ങള്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവകികയാണ്. മൂന്നു മണിക്കാണ് ആദ്യ ദൃശ്യം കിട്ടിയത്, വൈകിട്ട് അഞ്ചിനുള്ള മറ്റൊരു ദൃശ്യവുംലഭിച്ചിട്ടുണ്ട്. വൈകിട്ട് ആറു മണിയോടെ അടിപിടിയുണ്ടാക്കിയതായും ഇയാളുടെ മൊഴിയിലുണ്ട്. രാത്രി പത്തോടെയാണ് അസ്ഫാക്ക് പിടിയിലായതെന്നും പൊലീസ് പറഞ്ഞു.

തട്ടിക്കൊണ്ടുപോകലിന് രാവിലെ തന്നെ അസ്ഫാക്കിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കുമ്പോള്‍ കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തും.

Post a Comment

0 Comments