banner

കുരീപ്പുഴ സർക്കാർ യു.പി സ്കൂളിൽ പ്ലാസ്റ്റിക്ക് നിർമ്മാർജ്ജന ബോധവത്കരണ ക്യാമ്പ് നാളെ

കുരീപ്പുഴ : കൊല്ലം കോർപ്പറേഷനും കുരീപ്പുഴ യു.പി.എസ് നഗറും സംയുക്തമായി പ്ലാസ്റ്റിക്ക് നിർമ്മാർജ്ജന ബോധവത്കരണ ക്യാമ്പ് നാളെ നടക്കും. കുരീപ്പുഴ സർക്കാർ യു.പി സ്കൂളിലാവും ക്യാമ്പ് നടക്കുക. വൈകിട്ട് മൂന്ന് മണിക്ക് കോർപ്പറേഷൻ ഉദ്യോഗസ്ഥർ ഉൾപ്പെടെ പങ്കെടുത്തു കൊണ്ടാകും പരിപാടി നടക്കുക. കുരീപ്പുഴ യു.പി.എസ് നഗറിലെ എല്ലാ കുടുംബാംഗങ്ങളും ഈ ക്യാമ്പിൽ പങ്കെടുക്കണമെന്ന് അസോസിയേഷൻ ഭാരവാഹികളായ പ്രസിഡൻ്റ് എസ്. ഹുമയൂൺ കബീർ, സെക്രട്ടറി നിസാം ചിറയിൽ, ട്രഷറർ പി. ചന്ദ്രൻ തുടങ്ങിയവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

Post a Comment

0 Comments