തിരുവനന്തപുരം : ഏക സിവില്‍ കോഡിനെ ശക്തമായി എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ്. ഏക സിവിൽ കോഡിനെതിരെ തെരുവിലിറങ്ങി പ്രക്ഷോഭം നടത്താനാണ് തീരുമാനം. നേതൃയോഗത്തിലാണ് ഇത് സംബന്ധിച്ച് അന്തിമ തീരുമാനമായത്. കെപിസിസി നേതൃയോഗം ബുധനാഴ്ച ചേരാനിരിക്കെയാണ് കോൺഗ്രസ് നിലപാട് വ്യക്തമാക്കിയത്.
എംപിമാര്‍, എംഎല്‍എമാര്‍, ഡിസിസി പ്രസിഡന്റുമാര്‍, പോഷകസംഘടന അദ്ധ്യക്ഷന്മാർ തുടങ്ങിയവര്‍ ബുധനാഴ്ച നടക്കാനിരിക്കുന്ന യോഗത്തിൽ പങ്കെടുത്തേക്കും. എല്ലാ ജനവിഭാഗങ്ങളെയും അണിനിരത്തിയുള്ള പോരാട്ടത്തിന് കോണ്‍ഗ്രസ് നേതൃയോഗം രൂപം കൊടുക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു.
ഏക സിവിൽ കോഡിൽ കോൺഗ്രസിൽ ഭിന്നസ്വരമാണ് ഉയർന്നിരുന്നത്. വിഷയത്തിൽ ഹൈക്കമാൻഡ് തീരുമാനം അറിയിക്കട്ടെ എന്നായിരുന്നു സുധാകരന്റെ നിലപാട്. എന്നാൽ ഏക സിവിൽ കോഡ് നടപ്പാക്കരുതെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞിരുന്നത്. കോൺഗ്രസ് നിലപാട് വ്യക്തമാക്കാത്തതിൽ വിമർശനങ്ങൾ ഉയർന്നതോടെയാണ് തെരുവിലിറങ്ങിയുളള പ്രക്ഷോഭത്തിന് തീരുമാനമായത്. ഏക സിവിൽ കോഡിനെതിരെയുളള സിപിഐഎമ്മിന്റെ സെമിനാറിലേക്ക് കോൺഗ്രസിനെ മാത്രം ക്ഷണിച്ചിരുന്നില്ല. മുസ്ലിം ലീഗിനെ ക്ഷണിച്ചത് ജനറൽ സെക്രട്ടറി പിഎംഎ സലാം സ്വാഗതം ചെയ്തെങ്കിലും സിപിഐഎമ്മിന്റേത് ആത്മാർത്ഥതയില്ലാത്ത നിലപാടാണെന്ന് എം കെ മുനീർ വിമർശിച്ചിരുന്നു.
.jpg)
0 Comments