banner

കൊല്ലത്ത് 21 കാരൻ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ!, അച്ഛനും അമ്മയും സഹോദരനും പോലീസ് കസ്റ്റഡിയിൽ


കൊല്ലം : കൊല്ലത്ത് ചിതറയിൽ 21 കാരനെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ചിതറ സൊസൈറ്റിമുക്ക് സ്വദേശി ആദർശ് ആണ് മരിച്ചത്. വീടിനുള്ളിലെ അടുക്കളയോട് ചേർന്നുള്ള മുറിയിലാണ് നിന്നാണ് ആദർശിൻ്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ അച്ഛനേയും അമ്മയേയും സഹോദരനേയും പൊലീസ് കസ്റ്റഡിയിലെടുത്തു.

പ്രാഥമിക നിഗമനത്തിൽ കൊലപാതകമെന്ന് കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് അച്ഛനെയും അമ്മയെയും സഹോദരനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ആദർശ് ഇന്നലെ അടുത്ത വീട്ടിലെത്തി മദ്യപിച്ച് ബഹളമുണ്ടാക്കിയിരുന്നു. വീട്ടുകാരാണ് ആദർശിനെ തിരിച്ച് വീട്ടിലെത്തിച്ചത്. വീട്ടുകാരോടും ആദർശ് കയർത്തു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തി വരികയാണ്.

ഇന്ന് രാവിലെയാണ് മൃതദേഹം വീടിനകത്ത് കണ്ടെത്തിയത്. പൊലീസെത്തി മൃതദേഹം പരിശോധിച്ചതിൽ നിന്ന് കൊലപാതകമെന്ന സൂചനയാണ് ലഭിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ കൂടുതൽ സ്ഥിരീകരണം ആവശ്യമാണ്.

കസ്റ്റഡിയിലുള്ള തുളസീധരൻ, മണിയമ്മ, ആദർശിന്റെ സഹോദരൻ അഭിലാഷ് എന്നിവരെ ചോദ്യം ചെയ്ത് വരികയാണ്. ആദർശിന്റെ അമ്മ മണിയമ്മ നാട്ടുകാരിൽ ചിലരെ വിളിച്ച് പറയുകയായിരുന്നു.കഴിഞ്ഞ ദിവസം ആദർശ് മറ്റൊരിടത്ത് പോയി പ്രശ്നമുണ്ടാക്കിയിരുന്നു. തുടർന്ന് തുളസീധരൻ മകനെ വിളിച്ചുകൊണ്ടുവന്നിരുന്നു. എന്നാൽ തിരികെയെത്തി വീട്ടിലും പ്രശ്നമുണ്ടാക്കിയതായാണ് വിവരം. പിന്നാലെയാണ് യുവാവിന്റെ മൃതദേഹം വീട്ടിനുള്ളിൽ കണ്ടത്.

Post a Comment

0 Comments