banner

അഴിഞ്ഞു വീണ കൊല'ക്കയർ'!, ലോറിയിൽ നിന്ന് അഴിഞ്ഞുവന്ന കയറിൽ കുരുങ്ങി മധ്യവയസ്കന് ദാരുണാന്ത്യം


കോട്ടയം : സംക്രാന്തിയിൽ ചരക്ക് കയറ്റിവന്ന ലോറിയിൽ നിന്ന് അഴിഞ്ഞുവന്ന കയർ കുരുങ്ങി മധ്യവയസ്കന് ദാരുണാന്ത്യം. കട്ടപ്പന സ്വദേശി അപകടത്തിൽ മുരളിയാണ് മരിച്ചത്. അപകടത്തിൻ്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. സമീപത്തെ കടയിൽ നിന്നാണ് പോലീസ് സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചത്.

കഴിഞ്ഞ ദിവസമാണ് സംഭവം. പച്ചക്കറി കയറ്റിവന്ന ലോറിയിൽ നിന്ന് അഴിഞ്ഞുവന്ന കയർ വഴിയരികിൽ നിന്ന മുരളിയുടെ ശരീരത്ത് കുരുങ്ങുകയും ലോറിയുടെ സ്പീഡിനനുസരിച്ച് മുരളിയും നിലംപതിക്കുകയായിരുന്നു. സമീപത്തെ കടയിൽ നിന്ന് ശേഖരിച്ച സി.സി.ടി.വി ദൃശ്യങ്ങളിലൂന്നിയാണ് പോലീസ് അന്വേഷണം.

Post a Comment

0 Comments