banner

കൊല്ലത്തെ വ്യാജ രേഖാക്കേസ്!, ആർ രാഖിക്ക് ഇടക്കാല ജാമ്യം, നാളെ തുറന്ന കോടതിയിലെത്താൻ നിർദ്ദേശം

കൊല്ലം : വ്യാജ രേഖയുണ്ടാക്കി സർക്കാർ ജോലിക്ക് ശ്രമിച്ച കേസിലെ പ്രതി എഴുകോൺ സ്വദേശിനി ആ ർ രാഖിക്ക് കോടതി ജാമ്യം അനുവദിച്ചു. കൊല്ലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ചൊവ്വാഴ്ച തുറന്ന കോടതിയിൽ ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്.

കൈക്കുഞ്ഞുണ്ടെന്നും പരിചരിക്കാൻ താൻ അടുത്തുവേണമെന്നുമുള്ള രാഖിയുടെ ആവശ്യം പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.

ശനിയാഴ്ച്ചയാണ് വ്യാജ നിയമന ഉത്തരവുമായി കരുനാഗപ്പളളി താലൂക്ക് ഓഫിസില്‍ എല്‍ഡി ക്ലാര്‍ക്കായി ജോലിയില്‍ പ്രവേശിക്കാന്‍ എത്തിയ രാഖിയെ അറസ്റ്റ് ചെയ്തത്. സര്‍ക്കാര്‍ ജോലി ലഭിക്കാത്തതിന്റെ മനോവിഷമത്തില്‍ വ്യാജരേഖകള്‍ സ്വയം തയാറാക്കിയതാണെന്നാണ് യുവതിയുടെ വാദം.


 

Post a Comment

0 Comments