banner

കൃത്യമായ ശമ്പളം ആവശ്യം!, കെഎസ്ആര്‍ടിസിയിലെ സിപിഐ യൂണിയന്‍ പണിമുടക്കിലേക്ക്

കെഎസ്ആര്‍ടിസി സിപിഐ യൂണിയന്‍ പണിമുടക്കിലേക്ക്. അനിശ്ചിതകാല പണിമുടക്ക് നടത്താന്‍ ട്രാന്‍സ്‌പോര്‍ട്ട് എംപ്‌ളോയിസ് യൂണിയന്‍ തീരുമാനിച്ചു. ഇതര സംഘടനകളുമായി ആലോചിച്ച് പണിമുടക്ക് തീയതി നിശ്ചയിക്കും.

നാല് ദിവസത്തിനുളളില്‍ തീയതി പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 14 ദിവസത്തെ നോട്ടീസ് നല്‍കി പണിമുടക്കിലേക്ക് പോകാനാണ് ധാരണ. കൃത്യമായ ശമ്പളം, ആനുകൂല്യങ്ങള്‍ എന്നിവ ആവശ്യപ്പെട്ടാണ് പണിമുടക്ക്.

Post a Comment

0 Comments