banner

കാണാതായ യുവാവ് സുഹൃത്തിന്റെ വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍

കോഴിക്കോട് : കാണാതായ യുവാവിനെ സുഹൃത്തിന്റെ വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുറമേരി കക്കം വെള്ളിരയരോത്ത് സിദ്ധാര്‍ഥ് ബാബു(31)വിനെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

രണ്ട് ദിവസം മുമ്പ് കാണാതായ സിദ്ധാര്‍ഥിനെ ബന്ധുക്കളും നാട്ടുകാരും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ വീട്ടില്‍ നിന്ന് അഞ്ഞൂറ് മീറ്റര്‍ അകലെയുള്ള സുഹൃത്തിന്റെ വീട്ടിലെ കിണറ്റില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

വീട്ടുകാര്‍ വെള്ളം കോരുന്നതിനിടെയാണ് കിണറ്റില്‍ മൃതദേഹം കണ്ടത്. ഫയര്‍ ഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. നാദാപുരം പൊലീസിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പിന്നീട് പോസ്റ്റുമോര്‍ട്ടത്തിനായി വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

0 Comments