banner

ഉമ്മൻചാണ്ടിയുടെ യാത്ര അവസാനിക്കുന്നു!, സംസ്‌കാരച്ചടങ്ങുകൾ പുതുപ്പള്ളി പള്ളിയിൽ അൽപസമയത്തിനകം

കോട്ടയം : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകൾക്ക് പുതുപ്പള്ളി പള്ളി സജ്ജമായി. നിർമാണം നടക്കുന്ന സ്വവസതിയിലെ പ്രാർഥനാ ചടങ്ങുകൾക്ക് ശേഷം ഭൗതിക ശരീരം അൽപസമയത്തിനകം പുതുപ്പള്ളി സെന്റ് ജോർജ് വലിയ പള്ളിയിലേക്ക് മാറ്റും. സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പള്ളിയിലെത്തിയിട്ടുണ്ട്.

പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ തറവാട് വീടായ കരോട്ടുവള്ളിക്കാലിൽ നിന്ന് അൽപസമയം മുമ്പാണ് ഭൗതിക ശരീരം നിർമാണം നടക്കുന്ന സ്വവസതിയിലെത്തിച്ചത്. ഇവിടെ പ്രാർഥനകൾക്ക് ശേഷമാവും പള്ളിയിലേക്ക് വിലാപയാത്ര. 9 മണിയോടെ മൃതദേഹം സംസ്‌കരിക്കാനാണ് തീരുമാനം.

Post a Comment

0 Comments