അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച നടൻ വിനായകന് എതിരെ കോൺഗ്രസ് പരാതി നൽകി. ഉമ്മൻചാണ്ടിയെ സമൂഹമാധ്യമങ്ങൾ വഴി അധിക്ഷേപിച്ച വിനായകനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം ജില്ലാ കോൺഗ്രസ്(ഐ ) കമ്മിറ്റി ജനറൽ സെക്രട്ടറി അജിത്ത് അമീർ ബാവയാണ് അസിസ്റ്റന്റ് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.
ഫേസ്ബുക്കിൽ ലൈവിൽ എത്തിയാണ് ഉമ്മൻചാണ്ടിക്കെതിരെ വിനായകൻ” ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാണ് മൂന്നു ദിവസം ഒക്കെ അവധി എന്നിങ്ങനെയുള്ള അധിക്ഷേപ പരാമർശങ്ങൾ നടത്തിയത്. വിനായകന്റെ ലൈവിനെതിരെ വ്യാപകമായി പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ താരം തന്നെ പോസ്റ്റ് പിൻവലിക്കുകയായിരുന്നു.
ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ചുകൊണ്ട് വിനായകൻ ലൈവിൽ എത്തി പറഞ്ഞ പരാമർശങ്ങളുടെ ഉള്ളടക്കം ഇങ്ങനെ ;
“ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസമൊക്കെ, നിർത്തിയിട്ട് പോ, പത്രക്കാരോടാണു പറയുന്നത്. എന്റെ അച്ഛനും ചത്തു, നിങ്ങളുടെ അച്ഛനും ചത്തു.അതിനിപ്പോ ഞങ്ങൾ എന്തു ചെയ്യണം.നല്ലവനാണെന്ന് നിങ്ങൾ വിചാരിച്ചാലും ഞാൻ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാൽ നമ്മൾക്കറിയില്ലേ ഇയാൾ ആരൊക്കെയാണെന്ന്”.
.jpg)
0 Comments