banner

റോഡിലിറങ്ങി പ്രതിഷേധം!, അഞ്ചാലുംമൂട്ടിൽ കുടിവെള്ളത്തിനായി റോഡ് ഉപരോധിച്ച് നാട്ടുകാർ, ഗതാഗതം താറുമാറായി


അഞ്ചാലുംമൂട് : കുടിവെള്ളം കിട്ടാതിരുന്നതിനെ തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. ഞാറയ്ക്കൽ എൽ.പി.എസ്.സ്കൂളിന് സമീപമുള്ള 15 ൽ പരം വീടുകളിൽ കുടിവെള്ളം ലഭിക്കുന്നില്ലെന്നായ പരാതി ഉന്നയിച്ചാണ് നാട്ടുകാർ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചത്.

രാവിലെ പോലീസ് സ്റ്റേഷനു സമീപമുള്ള പ്രധാന റോഡാണ് പ്രദേശവാസികൾ ഉപരോധിച്ചത്. ഇതോടെ സംഭവസ്ഥലത്ത് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. പോലീസ് നേതൃത്വത്തിൽ പിന്നിട് പ്രതിഷേധക്കാരെ അനുനയിപ്പിക്കുകായിരുന്നു. കുടിവെള്ള പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ കടുത്ത പ്രതിഷേധം സംഘടിപ്പിക്കുമെന്ന് നാട്ടുകാർ പറഞ്ഞു.

Post a Comment

0 Comments