banner

ഉമ്മൻചാണ്ടിയുടെ സംസ്കാരത്തിന് രാഹുൽ ഗാന്ധി എത്തും; കെ സി വേണുഗോപാൽ rahul-gandhi-to-attend-oommen-chandys-funeral-kc-venugopal

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സംസ്കാര ചടങ്ങുകൾക്ക് രാഹുൽ ഗാന്ധി എത്തും. നാളെ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സിമിത്തേരിയിൽ വൈകിട്ട് 3.30ന് നടക്കുന്ന സംസ്കാര ചടങ്ങുകളിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. എഐസിസിയുടെ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആണ് ഇക്കാര്യം അറിയിച്ചത്.

ഉമ്മൻചാണ്ടിയുടെ ആഗ്രഹപ്രകാരം ഔദ്യോഗിക ബഹുമതികൾ വേണ്ടെന്നുവച്ച കുടുംബം സംസ്കാരം മതി എന്ന് നിലപാട് സ്വീകരിക്കുകയായിരുന്നു. പൂർണ്ണ ഔദ്യോഗിക ബഹുമതികൾ നൽകി സംസ്കാര ചടങ്ങുകൾ നടത്താൻ മുഖ്യമന്ത്രി അഭ്യർത്ഥിക്കുകയും ചീഫ് സെക്രട്ടറിയെ കുടുംബവുമായി സംസാരിക്കാൻ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ ഉമ്മൻചാണ്ടിയുടെ ആഗ്രഹപ്രകാരം സംസ്കാരം നടത്താൻ കുടുംബം തീരുമാനിക്കുകയായിരുന്നു

Post a Comment

0 Comments