banner

വർക്കലയിൽ കല്യാണത്തലേന്ന് കൊല്ലപ്പെട്ട രാജുവിന്റെ മകളുടെ വിവാഹം നടന്നു


തിരുവനന്തപുരം : വർക്കലയിൽ കല്യാണത്തിൻ്റെ തലേ ദിവസം അച്ഛൻ കൊല്ലപ്പെട്ടതിനെ തുടർന്ന് മാറ്റിവച്ച ശ്രീലക്ഷ്മിയുടെ വിവാഹം നടന്നു. വർക്കല ശിവഗിരി ക്ഷേത്രത്തിലാണ് കല്യാണം നടന്നത്. വിവാഹത്തലേന്ന് നാലംഗ സംഘം വീട്ടിൽ അതിക്രമിച്ച് കയറി അച്ഛനെ കൊലപ്പെടുത്തിയതിനെ തുടർന്നാണ് കല്യാണം മാറ്റിവച്ചത്. ശിവഗിരി ശാരദാ മഠത്തിൽ വച്ചായിരുന്നു കല്യാണ ചടങ്ങുകൾ.

പിതാവ് മരണപ്പെട്ട് കൃത്യം രണ്ടാഴ്ചയ്ക്കുശേഷം ശ്രീലക്ഷ്മി മണ്ഡപത്തിലേക്ക് കടന്നപ്പോൾ ഏകമകളുടെ വിവാഹം സ്വപ്നം കണ്ടിരുന്ന അച്ഛന്റെ ഓർമയ്ക്ക് മുന്നിൽ നീറുകയാണ് ഒരു ഗ്രാമം മുഴുവനും. ശ്രീലക്ഷ്മിയുടെ പ്രതിശ്രുത വരൻ സംഭവമറിഞ്ഞ സമയം മുതൽ രാജുവിന്റെ സംസ്‌കാര ചടങ്ങിലും മറ്റും സജീവ സാന്നിദ്ധ്യമായിരുന്നു. ശ്രീലക്ഷ്മിയുടെ പിതാവ് ആഗ്രഹിച്ചതുപോലെ വിവാഹം നടത്താനും കുടുംബത്തെ സംരക്ഷിക്കാനും തയ്യാറാണെന്ന് പ്രതിശ്രുത വരൻ അന്ന് പറഞ്ഞ വാക്കുകൾ ഇപ്പോൾ സത്യമായിരിയ്ക്കുന്നു . വിവാഹത്തലേന്ന് സംഭവിച്ച ദുരന്തത്തിൽ പതറാതെ ആ യുവാവ് രാജുവിന്റെ കുടുംബത്തിന് ആശ്വാസമായി ഒപ്പമുണ്ടായിരുന്നു.

Post a Comment

0 Comments