banner

19 കാരി വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ!, യുവാവിൻ്റെ മാനസിക പീഡനമൂലമെന്ന് ബന്ധുക്കൾ, പരാതി നൽകി


വടകരയിൽ പത്തൊൻപതുകാരിയായ പെൺകുട്ടിയെ വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വടകര ചെറുശ്ശേരി റോഡിലെ തറേമ്മൽകണ്ടി മുകേഷ് കുമാറിന്റെയും ഷീബയുടെയും മകൾ മാളവികയെയാണ്‌ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. അതേ സമയം, ആത്മഹത്യ യുവാവിൻ്റെ മാനസിക പീഡനമൂലമാണെന്ന് ആരോപിച്ച് പെൺകുട്ടിയുടെ ബന്ധുക്കൾ പോലീസിൽ പരാതിനൽകി. 

കോളേജ് വിദ്യാർഥിനിയായ മാളവിക ചോമ്പാല സ്വദേശിയായ യുവാവുമായി  പ്രണയത്തിലായിരുന്നെന്നും ഇയാളുടെ മാനസികപീഡനം മൂലമാണ് മാളവിക ആത്മഹത്യചെയ്തതെന്നുമാണ് പിതാവ് മുകേഷ് കുമാർ വടകര പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. മാളവികയെ ഭീഷണിപ്പെടുത്തി പണം വാങ്ങിയിരുന്നതായും പരാതിയുണ്ട്. മുകേഷ് കുമാർ വ്യാഴാഴ്ച പോലീസ് സ്റ്റേഷനിലെത്തി മൊഴിനൽകി. 

Post a Comment

0 Comments