banner

സാധാരണക്കാർക്ക് വേണ്ടി ഇനി വന്ദേ സാധാരൺ, പ്രത്യേകൾ ഇങ്ങനെ vande-sadharan-for-common-people-special-like-this

വന്ദേ ഭാരതിനു പിന്നാലെ സാധാരണക്കാർക്ക് വേണ്ടി വന്ദേ സാധാരൺ എന്ന പേരിൽ തീവണ്ടികൾ അവതരിപ്പിക്കാനൊരുങ്ങി റെയിൽവേ. കുറഞ്ഞ ടിക്കറ്റ് നിരക്കിൽ നോൺ എസി ട്രെയിനുകളാവും വന്ദേ സാധാരൺ. വന്ദേ ഭാരത് എക്സ്പ്രസിലേത് പോലുള്ള സൗകര്യങ്ങൾ പുതിയ തീവണ്ടിയിലുമുണ്ടാവും. ഭിന്നശേഷിക്കാർക്കായി പ്രത്യേക കോച്ചുകൾ, എട്ട് സെക്കൻഡ് ക്ലാസ് അൺറിസർവ്ഡ് കോച്ചുകൾ, 12 സെക്കൻഡ് ക്ലാസ് 3-ടയർ സ്ലീപ്പർ കോച്ചുകൾ എന്നിവ വന്ദേ സാധാരണിൽ ഉണ്ടാവും. എല്ലാ കോച്ചുകളും നോൺ എസി ആയിരിക്കും. ഈ വർഷം അവസാനത്തോടെ തീവണ്ടിയുടെ ആദ്യ രൂപം പുറത്തിറക്കും. ഇതിൻ്റെ പ്രവൃത്തി കൊൽക്കത്തയിലെ ചിത്തരഞ്ജൻ ലോക്കോമോട്ടീവ് വർക്‌സിൽ (സി എൽ ഡബ്ല്യു) പുരോഗമിക്കുകയാണ്. ചെന്നൈയിലെ ഇൻ്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് (ഐസിഎഫ്) കോച്ചുകളുടെ നിർമ്മാണം നടക്കുന്നത്.

Post a Comment

0 Comments