banner

കൊല്ലം നീരാവിൽ 22 കാരി തൂങ്ങി മരിച്ചു!, ജീവനൊടുക്കിയത് സിവിൽ സർവ്വീസ് വിദ്യാർഥിനി, മൃതദേഹം അടുത്ത മണിക്കൂറിൽ നാട്ടിലെത്തിക്കും


കൊല്ലം : ബൈപ്പാസിന് സമീപം നീരാവിലിൽ സിവിൽ സർവ്വീസ് വിദ്യാർഥിനിയായ 22 കാരി ജീവനൊടുക്കി. നീരാവിൽ നവകേരള ക്ലബിന് സമീപം തണലിടം റെസിഡൻ്റ് അസോസിയേഷൻ എഫ്.എഫ് വില്ലയിൽ ദീക്ഷിണ (22) ആണ് കഴിഞ്ഞ ദിവസം വീടിനുള്ളിൽ തൂങ്ങി മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം ഏഴരയോടെയാണ് സംഭവം.

വനം വകുപ്പ് ഉദ്യോഗസ്ഥരായ കമലാഹർ - ഉമ ദമ്പതികളുടെ മകളാണ് ദീക്ഷിണ. സിവിൽ സർവ്വീസ് വിദ്യാർഥിനിയായ ദീക്ഷിണയ്ക്ക് ഈക്കഴിഞ്ഞ സിവിൽ സർവ്വീസ് പരീക്ഷയിൽ വിജയിക്കാനായിരുന്നില്ല. തുടർന്നുണ്ടായ മനോവിഷമത്തിൽ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലീസിൻ്റെ എഫ്.ഐ.ആറിൽ സൂചിപ്പിക്കുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്തു.

അതേ സമയം, മൃതദേഹം അടുത്ത മണിക്കൂറിൽ നീരാവിലെത്തിക്കുമെന്നാണ് വിവരം. തമിഴ്നാട് സ്വദേശികളാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ. സംസ്കാര ചടങ്ങുകൾ നീരാവിൽ തന്നെയാകും നടക്കുകയെന്നാണ് കുടുംബവുമായി അടുത്ത വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. 

Post a Comment

0 Comments