banner

വഴിയരികുകളിലെ തെരുവ് നായക്കൂട്ടം!, തൃക്കരുവ ഗ്രാമ പഞ്ചായത്ത് നടപടിയെടുക്കുന്നില്ലെന്ന ആരോപണം ശക്തം, ചിങ്ങം കഴിയുന്നതോടെ റോഡിലൂടെ നടക്കാനാകില്ലെന്ന് നിരീക്ഷകർ


തൃക്കരുവ : തൃക്കരുവ ഗ്രാമ പഞ്ചായത്തിന് കീഴിലെ കാഞ്ഞാവെളി, കരുവ, പ്രാക്കുളം, വടക്കേകര, വള്ളക്കടവ്, മണലിക്കട, മഞ്ചാടിമുക്ക് തുടങ്ങി പ്രദേശങ്ങളിൽ തെരുവുനായ ശല്യം അനുദിനം രൂക്ഷമാകുന്നു. രാത്രിയാത്രക്കാർക്ക് കുറുകെ നായ ചാടുന്നത് നിത്യ സംഭവമാണെന്ന് നാട്ടുകാർ പറയുന്നു. ഇതോടെ ഗ്രാമ പഞ്ചായത്ത് നടപടിയെടുക്കുന്നില്ലെന്ന ആരോപണം ശക്തമാകുകയാണ്. വന്ധീകരണം ഉൾപ്പെടെയുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കാമെന്ന് നേരത്തെ പലപ്പോഴായി വാഗ്ദാനം നൽകിയെങ്കിലും ഇത് പാലിക്കാനായില്ലെന്ന് പരാതി ഉയരുന്നുണ്ട്.

എന്നാൽ ചിങ്ങം കഴിയുന്നതോടെ റോഡിലൂടെ നടക്കാനാകില്ലെന്ന വിലയിരുത്തലിലാണ് മുതിർന്നവർ എത്തിയിരിക്കുന്നത്. മുൻപ് പ്രജനനം അധികമാകാതിരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുകമായിരുന്നെങ്കിലും അടുത്ത കാലങ്ങളിലായി ഇവ ഫലപ്രദമായി പൂർത്തികരിക്കുന്നില്ലെന്നാണ് അവരുടെ പക്ഷം. ചിങ്ങം കഴിഞ്ഞ് കന്നി എത്തുന്നതോടെ നായ്ക്കൾക്ക് പ്രജനന മാസമാണെന്നും ഈ ഘട്ടങ്ങളിൽ ഇവ കൂടുതൽ അക്രമകാരികളായി മാറാറുണ്ടെന്നും അവർ അഭിപ്രായപ്പെടുന്നു.

Post a Comment

0 Comments