തലശ്ശേരി : ലഹരി മരുന്ന് കേസിലെ പ്രതികള്‍ എക്സൈസ് ഓഫീസിലെ ഉപകരണങ്ങള്‍ അടിച്ചു തകര്‍ത്തു. തലശ്ശേരി എക്സൈസ് ഓഫീസിലാണ് തിങ്കളാഴ്ച വൈകിട്ട്
ആക്രമണം നടന്നത്. പ്രതികളെ ന്യൂ മാഹി പോലീസ് അറസ്റ്റ് ചെയ്തു. ധര്‍മ്മടം സ്വദേശി ഖലീല്‍, പെരിങ്ങത്തൂര്‍ സ്വദേശി സുല്‍ത്താന്‍ ജമാല്‍ എന്നിവരാണ് പിടിയിലായത്.
എക്സൈസ് ഓഫീസിലെ സ്‌കാനര്‍, പ്രിന്റര്‍ ഉള്‍പ്പടെയുള്ള ഉപകരണങ്ങള്‍ തകര്‍ത്തിട്ടുണ്ട്. കഞ്ചാവ് കടത്തിയെന്ന കേസിലാണ് യുവാക്കളെ എക്സൈസ് പിടികൂടിയത്.
ഓഫീസിലെത്തിയപ്പോള്‍ പ്രതികള്‍ അക്രമാസക്തനാകുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. തുടര്‍ന്ന് ബലം പ്രയോഗിച്ചാണ് ഇവരെ കീഴ്പ്പെടുത്തിയത്. പ്രതികള്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിക്കല്‍, കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.
.jpg)
0 Comments