banner

പണിതിട്ടും പണിതിട്ടും കുഴിയടയാതെ!, തൃക്കരുവ പഞ്ചായത്ത് ഓഫീസിലേക്ക് ജനപ്രതിനിധികൾ ഉൾപ്പെടെ കടന്ന് പോകുന്നത് ഈ വഴിയെ, ' 'തൃക്കരുവയിലെ മരണവീഥികൾ' - അഷ്ടമുടി ലൈവ് അന്വേഷണം തുടരുന്നു


തൃക്കരുവ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ നിന്ന് തുടങ്ങി അലൈവ് ജംങ്ഷനിലേക്കുള്ള റോഡിൽ ടാറും മെറ്റിലും ഇളകി കുഴികൾ രൂപാന്തിരപ്പെട്ടിട്ട് രണ്ട് വർഷത്തിലേറെയാകുന്നു. അനുദിനം റോഡിന്റെ കൂടുതൽ ഭാഗം കുഴിയായി മാറിക്കൊണ്ടിരിക്കുകയാണ്. പഞ്ചായത്തിലേക്കും വില്ലേജിലേക്കുമുള്ള ആവശ്യങ്ങൾക്കായി പഞ്ചായത്ത് പ്രതിനിധികൾ ഉൾപ്പെടെ ദിനംപ്രതി നൂറു കണക്കിനാളുകളാണ് ഈ വഴിയെ ആശ്രയിക്കുന്നത്. പരാതികൾ ഉന്നയിച്ചിട്ടും യാതൊരു ഫലവുമില്ലെന്നാണ് ജനങ്ങളും പറയുന്നത്. കരാറുകാരനുമായുള്ള കാലാവധി കഴിയുന്നതിനും മുൻപേ റോഡ് തകർന്നെന്നും അശാസ്ത്രീയമായ നിർമ്മാണമാണ് പണിതിട്ടും പണിതീരാതെ കിടക്കുന്ന റോഡിന് കാരണമെന്നും ജനങ്ങൾ ആരോപിക്കുന്നു.


അതേ സമയം, അഷ്ടമുടി ലൈവിൻ്റെ അന്വേഷണ പരമ്പരയായ 'തൃക്കരുവയിലെ മരണവീഥികൾ'ക്ക് വൻ ജനസ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. രാഷ്ട്രീയ പ്രതിനിധികൾ ഉൾപ്പെടെ നിരവധി പേരാണ് ഈ വിഷയത്തിൽ അഭിപ്രായം രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്. വരും ദിവസങ്ങളിൽ ഈ പ്രതികരണങ്ങൾ ഉൾപ്പെടുത്തിയുമുള്ള വാർത്തകൾ പ്രേക്ഷകർക്ക് വായിക്കാനാകും.

Post a Comment

0 Comments